മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
‘കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു. എന്നാല്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല, രോഗലക്ഷണവുമില്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്’ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.