അർജുൻ കപൂറും , പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നു ; ചിത്രം ആഗസ്റ്റിൽ തീയേറ്ററുകളിൽ

Arjun Kapoor

ർജുൻ കപൂറും, പരിനീതി ചോപ്രയും ‘സന്ദീപ് ഔർ പിങ്കി ഫാരാർ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. അർജുൻ കപൂറിന്റെ ആദ്യ സിനിമയിലെ നായികയാണ് പരിനീതി ചോപ്ര. താരം തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്.

അർജുൻ കപൂറിന്റെ പത്താമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ദിബാകർ ബാനർജിയാണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം ഡൽഹി, ഇൻഡോ-നേപ്പാൾ അതിർത്തികളിൽ ആരംഭിച്ചിരുന്നു. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അർജുൻ കപൂറും, പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നത്.’സന്ദീപ് ഔർ പിങ്കി ഫാരാർ’ ആഗസ്റ്റ് മൂന്നിന് തീയേറ്ററുകളിൽ എത്തും.

Top