അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുന്‍ പിസിസി അധ്യക്ഷന്‍ അര്‍ജുന്‍ മോദ്വാദിയ, വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ദേര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗറിലെ ബി.ജെ.പി. സംസ്ഥാന ഓഫീസില്‍ പ്രസിഡന്റ് സി.ആര്‍. പാട്ടില്‍ ഇരുവര്‍ക്കും അംഗത്വം നല്‍കി.രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്കു ബിജെപി സീറ്റു നല്‍കിയേക്കുമെന്നു പ്രചാരണമുണ്ട്.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പോര്‍ബന്തര്‍ എം.എല്‍.എ.യുമായ മോഢ്വാഡിയയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് വിട്ടത്. മോഢ്വാഡിയ എം.എല്‍.എ. സ്ഥാനവും രാജിവെച്ചു. ഇതോടെ ഗുജറാത്ത് അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ 14 ആയി ചുരുങ്ങി. അനുയായികള്‍ക്കൊപ്പമാണ് ഇവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്.ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബാബു ബോക്കീരിയയെ ആണ് 2022ലെ തിരഞ്ഞെടുപ്പില്‍ മോദ്വാദിയ തോല്‍പിച്ചത്. ഇതോടെ ഗുജറാത്ത് അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ 14 ആയി ചുരുങ്ങി. നേരത്തേ ചിരാഗ് പട്ടേല്‍, സി.ജെ.ചാവ്ഡ എന്നിവരും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാംഗമായ നരന്‍ റാഠ്വയും ബിജെപിയിലെത്തിയിരുന്നു.