വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചു. ബോളിവുഡ് റീമേക്കില്‍ നടന്‍ ഷാഹിദ് കപൂര്‍ അര്‍ജുന്‍ റെഡ്ഡിയായി വേഷമിടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. താര സുതാരിയയാണ് തെലുങ്കില്‍ ശാലി പാണ്ഡെ ചെയ്ത വേഷം കൈകാര്യം ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. സന്ദീപ് വംഗ തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്.
തമിഴിലും അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കൊരുങ്ങുന്നുണ്ട്. വര്‍മ്മ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ നായകന്‍ വിക്രമിന്റെ മകന്‍ ധ്രുവാണ്. ബാലയാണ് സംവിധാനം.
വിജയ് ദേവെരകൊണ്ടെയും , ശാലിനി പാണ്ഡെയും അഭിനയിച്ച തെലുങ്ക് പതിപ്പ് വന്‍ ഹിറ്റായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി തന്റെ ജൂനിയറുമായി പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. തെലുഗുവില്‍ വന്‍ വിജയം നേടിയ സിനിമയുടെ ഹിന്ദി റീമെയ്ക്കിനു കഴിയുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു. തന്റെ കഥാപാത്രത്തെ ഷാഹിദ് അവതരിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.