തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് നേരത്തെ പ്രഖ്യാപിച്ചതാണ്. ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിക്കും. ഷാഹിദിന് കഥാപാത്രമാകാന്‍ സമയം വേണ്ടിവരുന്നതുകൊണ്ടാണ് ഷൂട്ടിങ് ഒരു മാസത്തേക്ക് നീട്ടിക്കൊണ്ടു പോകുന്നത്.
വിജയ് ദേവെരകൊണ്ടെയും ശാലിനി പാണ്ഡെയും അഭിനയിച്ച തെലുഗു പതിപ്പ് വന്‍ ഹിറ്റായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി തന്റെ ജൂനിയറുമായി പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. തെലുഗുവില്‍ വന്‍ വിജയം നേടിയ സിനിമയുടെ ഹിന്ദി റീമെയ്ക്കിനു കഴിയുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു.
‘ബാട്ടി ഗുല്‍ മീറ്റര്‍ ചലു’ ആണ് ഷാഹിദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ശ്രദ്ധ കപൂര്‍, യാമി ഗൗതം എന്നിവരാണ് നായികമാരായെത്തുന്നത്. സെപ്റ്റംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.