തെലുഗു ബ്ലോക്ക്ബസ്റ്റര്‍ ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമെയ്ക്കില്‍ ഷാഹിദ് കപൂര്‍ നായകനാകും. ഷാഹിദ് തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ‘അര്‍ജുന്‍ റെഡ്ഡി ടീം തയ്യാറായിരിക്കുന്നു. ഞങ്ങള്‍ ഇവിടെ തുടങ്ങുകയാണ്. ഞങ്ങള്‍ക്ക് ആശംസകള്‍ നേരൂ സുഹൃത്തുക്കളെ’.-താരം ട്വിറ്ററില്‍ കുറിച്ചു.
ഷാഹിദ് സിനിമയുടെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ബട്ടി ഘുല്‍ മീറ്റര്‍ ചലു’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം ഇതുറപ്പിച്ചത്.
വിജയ് ദേവെരകൊണ്ടെയും , ശാലിനി പാണ്ഡെയും അഭിനയിച്ച തെലുഗു പതിപ്പ് വന്‍ ഹിറ്റായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി തന്റെ ജൂനിയറുമായി പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. തെലുഗുവില്‍ വന്‍ വിജയം നേടിയ സിനിമയുടെ ഹിന്ദി റീമെയ്ക്കിനു കഴിയുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു.