മുംബൈ : സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇതാദ്യമായി മുംബൈ സീനിയർ ടീമിൽ ഇടംപിടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ മുംബൈ ടീമിലാണ് അർജുൻ തെൻഡുൽക്കറിനെയും ഉൾപ്പെടുത്തിയത്. ഇടംകയ്യൻ പേസ് ബോളറായ അർജുനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം മുംബൈ ടീം ചീഫ് സിലക്ടർ സലിൽ അങ്കോള സ്ഥിരീകരിച്ചു.
മുംബൈയ്ക്കായി വിവിധ പ്രായപരിധികളിലുള്ള ടീമുകളിൽ കളിച്ചിട്ടുണ്ടെങ്കിലും, 21കാരനായ അർജുൻ സീനിയർ ടീമിൽ ഇടംപിടിക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിച്ച പരിചയവും അർജുനുണ്ട്. ഇതിനു പുറമെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന വേദികളിൽ നെറ്റ് ബോളറായും അർജുൻ വന്നിട്ടുണ്ട്.