ഇസ്‌ലാമാബാദ് : പാകിസ്താനിലെ ബഹാവല്‍നഗറിലുള്ള സ്വകാര്യ സ്‌കൂളിനു നേരെ ഭീകരാക്രമണം.ആളപായനില്ല. ആയുധ ധാരികളായ ഭീകരര്‍ ചുറ്റുപാടും വെടിയുതിര്‍ത്തശേഷം സ്‌കൂളിനകത്തേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അത് നടന്നില്ലെന്നും തുടര്‍ന്ന് ഭീകരര്‍ രക്ഷപ്പെട്ടുകയായിരുന്നുവെന്നും പാക്ക് മാധ്യമം ദ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി കുട്ടികളെ മുഴുവന്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. വെടിവയ്പില്‍ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനു പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
2014 ഡിസംബറില്‍ പെഷാവറിലെ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 140 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ഏഴു ഭീകരരാണ് സ്‌കൂള്‍ ആക്രമിച്ചത്. സ്‌കൂളിനകത്ത് കടന്ന ഭീകരര്‍ കുട്ടികള്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന് ഭീകരരെ വധിക്കാനായത്.