വാഷിങ്ടണ്‍: ചൈനയുമായി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെ ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കാനുള്ള ആധുനിക പീരങ്കികള്‍ പരീക്ഷണ വെടി പൊട്ടിച്ചതില്‍ ഞെട്ടി ലോക രാഷ്ട്രങ്ങള്‍.
ചൈനയെ പോലെ അതിശക്തമായ ഒരു രാജ്യത്തിന്റെ നെഞ്ചിനു നേരെയാണ് ഇന്ത്യ ‘നിറയൊഴിച്ചതെന്ന’ തരത്തിലാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തത്.
സിക്കിം കാശ്മീര്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ വേണ്ടിവന്നാല്‍ പാക്കിസ്ഥാനെയെയും ചൈനയേയും ഒരേ സമയം നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് ഇന്ത്യന്‍ സൈന്യം.
തര്‍ക്ക പ്രദേശമായ ദോക് ലാമില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍മാറണമെന്ന ചൈനയുടെ അന്ത്യശാസനത്തിന് ഇത്തരമൊരു മറുപടി അവര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
അമേരിക്കയില്‍ നിന്നും ലഭിച്ച ഏറ്റവും ആധുനിക പീരങ്കിയായ എം 777 ,എ – 2 പീരങ്കികളിലാണ് പരീക്ഷണം നടത്തിയത്.
വേഗം ദൈര്‍ഘ്യം, ശക്തി തുടങ്ങിയവയില്‍ അസാമാന്യ പ്രകടനമായിരുന്നു യുദ്ധമുഖത്തെ ഈ ‘പോരാളികള്‍’ കാഴ്ചവച്ചത്.
അരുണാചല്‍ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലാണ് ഈ പീരങ്കികള്‍ വിന്യസിക്കുക.
മൂന്നുദശകത്തെ കാത്തിരിപ്പിനു ശേഷമാണ് കരസേനയ്ക്കു കരുത്തു പകര്‍ന്ന് യുഎസ് നിര്‍മിത ആധുനിക പീരങ്കികള്‍ എത്തിയത്. 1980കളുടെ മധ്യത്തിലെ ബോഫോഴ്സ് വിവാദം മൂലം കരസേനയുടെ ആധുനികീകരണ പദ്ധതികളെല്ലാം മരവിച്ച നിലയിലായിരുന്നു.
എം-777 പീരങ്കികളുടെ പ്രധാന പ്രത്യേകത അതിന്റെ ഭാരക്കുറവാണ്. സാധാരണ പീരങ്കികള്‍ റോഡ് മാര്‍ഗം കൊണ്ടു പോവുകയാണെങ്കില്‍ ഇവ ഹെലികോപ്റ്ററില്‍ കൊണ്ടുപോകാന്‍ കഴിയും. 30 കിലോമീറ്ററാണു പീരങ്കികളുടെ ദൂരപരിധി.
കഴിഞ്ഞവര്‍ഷം നവംബര്‍ 30നാണ് ഇന്ത്യയും യുഎസും തമ്മില്‍ 5,000 കോടി രൂപയുടെ 145 എം- 777 ലഘുപീരങ്കികള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവച്ചത്.