ഹരിയാന: പെണ്‍മക്കളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കാന്‍ മാതാപിതാക്കളോട് കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗിന്റെ ആഹ്വാനം. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നല്‍കണമെന്നും ആണ്‍കുട്ടികളേപ്പോലെ രാജ്യത്തിന്റെ ഭാവി സൈനികരെന്ന നിലയില്‍ അവരെ വളര്‍ത്തണമെന്നും അദേഹം പറഞ്ഞു.
കരസേനാ മേധാവിയായി സ്ഥാനമേറ്റെടുത്തശേഷം ആദ്യമായി, ജന്മനാടായ ഹരിയാനയിലെ ബിസാനിലെത്തിയ സുഹാഗിന് നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സേനയില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ താന്‍ ആരുമാവില്ലായിരുന്നെന്നും തന്റെ ഗ്രാമത്തില്‍നിന്ന് കൂടുതല്‍ സൈനികരുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദേഹം പറഞ്ഞു.