ഭീകരർക്ക് മുന്നറിയിപ്പുമായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ

ൽഹി ; അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ലെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. നഗ്‌രോട്ടയിൽ നടന്ന സൈനിക നീക്കത്തിനു പിന്നാലെയാണ് പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയത്.

നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് രാവിലെ സുരക്ഷാസേന വധിച്ചത്. ട്രക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. തുടർച്ചയായുണ്ടാകുന്ന പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ മറവിൽ ഭീകരർ നുഴഞ്ഞു കയറുമെന്ന് രഹസ്യവിവരത്തെത്തുടർന്ന് തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

Top