ആര്‍മി ഡേ പരേഡ്; സൈന്യത്തെ നയിക്കുന്നത് വനിതാ ആര്‍മി ഓഫീസര്‍ ടാനിയ ഷെര്‍ഗില്‍

2020 ലെ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുക വനിതാ ആര്‍മി ഓഫീസര്‍ ടാനിയ ഷെര്‍ഗിലാണ്. ജനുവരി 15-ന് നടക്കുന്ന പരേഡാണ് ടാനിയ ഷെര്‍ഗില്‍ നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ആര്‍മിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വനിതാ ഓഫീസര്‍ റിപ്പബ്ലിക് ദിന പരേഡില്‍ സൈന്യത്തിന് നേതൃത്വം നല്‍കിയത്. 144 പുരുഷ സൈനികര്‍ ഉള്‍പ്പെടുന്ന സംഘത്തെ നയിച്ചത് ഭാവനാ കസ്തൂരി എന്ന ആര്‍മി ഓഫീസര്‍ ആയിരുന്നു.

ജനുവരി 15 ആര്‍മി ഡേ ആയി ആഘോഷിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ്. അതോടൊപ്പം തന്നെ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മ്മ പുതുക്കുന്ന ദിവസം കൂടിയാണ് ആര്‍മി ഡേ ആയി ആഘോഷിക്കുന്നത്.

Top