ബെയ്‌റൂട്ട്: സിറിയയിലെ അവസാന ഐസിസ് താവളവും സൈന്യം തകര്‍ത്തതായി റിപ്പോർട്ടുകൾ.
സിറിയയിലെ പൗരാണിക പ്രദേശമായ പാല്‍മിറക്ക് സമീപമുള്ള കിഴക്കന്‍ പ്രദേശമായ അല്‍ സുഖയാണ് സൈന്യം തിരിച്ചു പിടിച്ചത്.
2015 മുതല്‍ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു അല്‍ സുഖ.
റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ സൈനിക നടപടികള്‍ മണിക്കൂറുകള്‍ നീണ്ടു നിന്നു.
എന്നാല്‍, സംഭവത്തെ പറ്റി സിറിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മെയ് മാസം മുതല്‍ സിറിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ ഐസിസിനെതിരെയുള പോരാട്ടം നടക്കുന്നുണ്ട്.
ദേ ഇസോര്‍ അടക്കം പല പട്ടണങ്ങളും ഇതിനോടകം തന്നെ സിറിയന്‍ സൈന്യം തിരിച്ചു പിടിച്ചിട്ടുണ്ട്.
മാത്രമല്ല, ഇറാക്കില്‍ നിന്നും തുടച്ചു നീക്കപ്പെട്ടതിനു ശേഷം സിറിയന്‍ നിന്നുമുള്ള ആക്രമണം ഐസിസിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇറാക്കി നഗരമായ മൊസൂളില്‍ നിന്നും ഐസിസിനെ തുരത്തിയതായി നേരത്തെ ഇറാക്കി സൈന്യം അറിയിച്ചിരുന്നു.