ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന് നടത്തുന്ന വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ .
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നൂറോളം സ്ഥലങ്ങളില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നുണ്ട്. പാകിസ്താന് വെടിയുതിര്‍ക്കുമ്പോള്‍ തന്നെ അതിന് ഇന്ത്യന്‍ സൈന്യം തക്കതായ മറുപടിയും നല്‍കുന്നുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
ഈ മാസം മൂന്നാം തീയതി മാത്രം നാലു തവണയാണ് പാകിസ്താന് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്.