ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യം പാക്ക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണം കരസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ മുന്‍ വടക്കന്‍മേഖലാ കമാന്‍ഡിങ് ഉദ്യോഗസ്ഥന്‍ ഡി.എസ് ഹൂഡ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉദംപൂരിലും ഡല്‍ഹിയിലുമുള്ള മുഖ്യ സൈനിക കേന്ദ്രങ്ങളിലാണ് സൈന്യം നടത്തിയ മിന്നലാക്രമണം ഉദ്യോഗസ്ഥര്‍ പ്രത്യേക സംവിധാനം ഉപയോഗിച്ച് തത്സമയം കണ്ടത്.

ഏത് തരത്തിലുള്ള സാങ്കേതിക വിദ്യയാണ് മിന്നലാക്രമണം തത്സമയം റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചത് എന്ന് പുറത്ത് പറയാന്‍ കഴിയില്ല, പക്ഷെ ഇന്ത്യന്‍ സൈന്യത്തിന് അതിനുള്ള കഴിവുണ്ട് . ഇത് മൂന്‍ കൂട്ടി തീരുമാനിച്ച് വെച്ചിരുന്ന ആക്രമണ പദ്ധതി തന്നെയായിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ അപ്പോള്‍ തന്നെ ആക്രമണം നടത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും ഹൂഡ വ്യക്തമാക്കി.

Top