പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ച് സൈനികന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ശനിയാഴ്ച നവ്‌യുഗ് എക്‌സ്പ്രസ്സില്‍ വെച്ചാണ് പെണ്‍കുട്ടിയെ സൈനികന്‍ മാനഭംഗപ്പെടുത്തിയത്.
ഏപ്രില്‍ 19 ന് കാത്രയില്‍ നിന്നും ഭോപ്പാലിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ അതേ കോച്ചില്‍ യാത്ര ചെയ്ത സൈനികനായ എം.ഗാഞ്ചിയ ഡല്‍ഹി റെയില്‍വെ സ്റ്റേഷനടുത്തു വെച്ചാണ് മാനഭംഗപ്പെടുത്തിയത്.
സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. വൈഷ്‌ണോ ദേവി സന്ദര്‍ശനത്തിനു ശേഷം ഭോപ്പാലിലേക്ക് തിരികെ പോകുന്ന വഴിയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.