ജമ്മുകശ്മീര്‍: ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ മേജറെ സൈനികന്‍ വെടിവച്ച് കൊലപ്പെടുത്തി.
ജമ്മു കശ്മീരിലെ ഉറിയിലാണ് സംഭവം. 8 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ മേജര്‍ ശിഖര്‍ താപ്പയാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജോലി ചെയ്യവേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ജവാനെ പിടികൂടിയ താപ്പ ഇക്കാര്യം കമാന്‍ഡിങ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേതുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ എകെ 47 ഉപയോഗിച്ച് ജവാന്‍ മേജര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും പൊലീസും അന്വേഷണം ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.