ന്യൂഡല്‍ഹി: രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ യൂണിഫോം ഖാദിയിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.
ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന.
ഖാദി വകുപ്പാണ് ഇത്തരമൊരു ആശയവുമായി പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചത്.
സൈനികരുടെ യൂണിഫോമിന്റെ പ്രത്യേകതകളും, അതിനുവേണ്ട മാതൃകകളും ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് (കെ.വി.ഐ.സി) അയച്ചു നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ എഴുതി തയ്യാറാക്കിയ മറുപടിയില്‍ ലോക്‌സഭയില്‍ അറിയിച്ചു.