ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വീണ്ടും സ്‌ഫോടനം. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വ്യാഴ്‌ഴ്ച പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
സ്‌ഫോടനത്തില്‍ ഒരു മേജറാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. അതിര്‍ത്തിയില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണരേഖയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാറിയാണ് സ്‌ഫോടകവസ്തുകള്‍ കണ്ടെത്തിയത്. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം സ്‌ഫോടക വസ്തുകള്‍ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.