ന്യൂഡല്‍ഹി: എന്നും കൂടെയുണ്ടാകുമെന്ന് കരുതുന്നവരുടെ മരണം ആരെയും തളര്‍ത്തും. എങ്കിലും അതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റെ മതിയാകൂ. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ സൈനിക യൂണിഫോമില്‍ പങ്കെടുക്കുന്ന സൈനിക ഉദ്യോഗസ്ഥയുടെ ചിത്രം ട്വിറ്ററില്‍ പ്രചരിക്കുകയാണ്.
This is heartbreaking yet reinstate the emotion of courage in me, both at the same time. This is Maj Kumud Dogra her five day old baby is in her arms and she is feet marching towards the dead body of her husband Wng Cmdr D Vats. Not only she but courage epitomize her too. #Salute pic.twitter.com/aZxZF1IZsl
— Parul Mathur (@Parul_RajeevM) February 22, 2018
അഞ്ചു ദിവസം പ്രായമായ മകളുമായി പൂര്‍ണ യൂണിഫോമില്‍ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്ന മേജര്‍ കൗമുദ് ദോഗ്രയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഹൃദയ സ്പര്‍ശിയായ രംഗമാണ് ഇതെന്നും ഒരുപാട് അര്‍ത്ഥങ്ങള്‍ ചിത്രത്തില്‍ നിന്നും വ്യക്തമാണെന്നുമാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്.
An officer, a wife & a mother of 6 days old!
Major Kumud Dogra bids adieu to her husband wing commander, Late. D.Vats who died in a flight crash in Majuli, #Assam.I’m short of words. Little princess may you emerge strong & make your dad proud, as he made the whole #nation?? pic.twitter.com/1cfuvZYrq4
— Apolina De (@apolina_de) February 22, 2018
സൈനിക ഉദ്യോഗസ്ഥയായ ദോഗ്ര മകള്‍ക്ക് ജന്മം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവ് വിങ് കമാന്‍ഡര്‍ ഡി. വാട്‌സ് അസമിലെ മജൗലിയില്‍ ഫെബ്രുവരി 15ന് വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് മരിച്ചത്. സ്വന്തം കുഞ്ഞിന്റെ മുഖംപോലും കാണാനാകാതെയാണ് വാട്‌സ് അപകടത്തില്‍ മരിച്ചത്. ഇതേ തുടര്‍ന്നാണ് അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൗമുദ് ദോഗ്ര ഭര്‍ത്താവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.