ചണ്ഡീഗഢ്: ഹിമാചല്‍ പ്രദേശിലെ ആര്‍മി കാന്റീന്റെ ഭിത്തിയിലടക്കം അഞ്ച് ഇടങ്ങളില്‍ ഐ.എസിന്റെ പോസ്റ്റര്‍.ഹിമാചലിലെ സോളാന്‍ ജില്ലയിലെ സുബാതു കന്‍ോണ്‍മെന്റിന് സമീപത്താണ് ഇന്ന് രാവിലെ ഇംഗ്ലീഷും ഹിന്ദിയും കൂട്ടിക്കലര്‍ത്തി കൈകൊണ്ട് എഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
‘ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫത്വയാണ് ഇത്. ഐഎസ്‌ഐഎസ് സിന്ദാബാദ്, ഫ്രിഡ്ജ് ഓണ്‍ ചെയ്താല്‍ ബോംബ് പൊട്ടും, ടി.വി ഓണ്‍ ചെയ്താല്‍ ബോംബ് പൊട്ടും തുടങ്ങിയ’ വാക്യങ്ങളാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
സുബാതു കന്‍ോണ്‍മെന്റിലെ 14-ാം ഗൂര്‍ഖാ ട്രെയിനിംഗ് സെന്ററിന്റെ മതില്‍, ആര്‍മി കാന്റീന്‍ ഭിത്തി, സമീപത്തെ പാര്‍ക്കിന്റെ ഗേറ്റ് എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധരംപുരിലും കാവി നിറത്തില്‍ എഴുതിയ സമാന രീതിയിലുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ആര്‍മി കാന്റീന്‍ ഭിത്തിയിലടക്കം പോസ്റ്റര്‍ പതിപ്പിച്ചത്.
പോസ്റ്റര്‍ കണ്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കി.