ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. വ്യാഴാഴ്ച രാത്രി സുന്ദര്‍ബാനി സെക്ടറില്‍ വെടിനിര്‍ത്തല്‍ നിയമലംഘിച്ച് പാക് സേന നടത്തിയ വെടിവെയ്പിലും ഷെല്ലാക്രമണത്തിലുമാണ് സൈനികന് കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയിലെ ഫ്രണ്ട് സെക്ടറിലും വ്യാഴാഴ്ച പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് പാക് സേന വെടിവയ്പ്പ് നടത്തിയതെന്നും അക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വക്താവ് വ്യക്തമാക്കി.
രാജൗരി ജില്ലയിലെ കലക്കോട്ടയില് കഴിിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍
തീവ്രവാദി കൊലപ്പെട്ട സാഹചര്യത്തില്‍ ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ വ്യാപമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.