ന്യൂഡല്‍ഹി: കനത്ത മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ച് സൈന്യം. സിക്കിമിലെ നാതു ലായില്‍ കുടുങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 2,500 സഞ്ചാരികളെയാണ് ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയത്.
വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ആഹാരം, വസ്ത്രം, താമസ സൗകര്യം തുടങ്ങിയവ ഒരുക്കിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.