ന്യൂഡല്‍ഹി: സൈനിക പട്രോളിനു നേരെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി. രണ്ടു പാക്ക് സൈനികരെ വധിച്ചു.
കശ്മീരിലെ ഉറി സെക്ടറിലാണ് ഇന്ത്യന്‍ സൈനിക പട്രോളിങ്ങിനെതിരെ ആക്രമണം നടന്നത്. വധിക്കപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.