ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. താഴ്‌വര ഭീകരവാദത്തിന് സാക്ഷിയാകുമ്പോഴാണ് കരസേന മേധാവി കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രതികരിച്ചിരിക്കുന്നത്.
കര്‍ശന നിയമത്തിന് കീഴില്‍ കരസേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും നിയമങ്ങള്‍ അനുസരിച്ച് തുടര്‍ന്നും തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും വളരെ സൗഹാര്‍ദ്ദപരമായ രീതിയിലാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും റാവത്ത് വ്യക്തമാക്കി. സുരക്ഷാ കേന്ദ്രത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കവെയാണ് കരസേനാ മേധാവി റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമം ഉണ്ടാക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും കശ്മീര്‍ താഴ്‌വരയില്‍ അക്രമവും അസ്വാസ്ഥ്യവും സൃഷ്ടിക്കുന്ന ഭീകരര്‍ക്കു പിന്നാലെ പോവുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയിലെ ട്രെഗാം ഏരിയയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.