അര്‍ണബ് ഗോസ്വാമിക്ക് മൂന്നാഴ്ചത്തെ സംരക്ഷണം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് റിപബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് മൂന്നാഴ്ചത്തെ സംരക്ഷണം നല്‍കി സുപ്രീംകോടതി.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ കേന്ദ്രസര്‍ക്കാര്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍,തെലങ്കാന, ജമ്മുകശ്മീര്‍ സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

എന്നാല്‍ നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മുംബൈയിലേക്ക് മാറ്റിയതുമായ എഫ്.ഐ.ആറില്‍ കോടതി സംരക്ഷണം നല്‍കിയിട്ടില്ല.

അര്‍ണബിനും റിപ്പബ്ലിക് ടി.വിക്കും സുരക്ഷയൊരുക്കാന്‍ മുംബൈ പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല അന്വേഷണവുമായി സഹകരിക്കണമെന്ന് അര്‍ണബിനോട് ആവശ്യപ്പെട്ടുട്ടുണ്ട്.

ടി.വി ഷോയ്ക്കിടെ സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അര്‍ണബിനെതിരെ കേസെടുത്തത്.

Top