റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സുഷാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് അര്‍ണബ് ഗോസ്വാമി ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയായാണ് രാം ഗോപാല്‍ വര്‍മ്മ സിനിമ പ്രഖ്യാപിച്ചത്.
‘ബോളിവുഡ് മുഴുവന്‍ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അര്‍ണബ് പറയുന്നത്. ക്രിമിനല്‍ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ വിശേഷിപ്പിച്ചത്. ദിവ്യ ഭാരതി, ജിയാ ഖാന്‍ , ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങള്‍ ഒരേ പോലെ അവതരിപ്പിക്കുന്നു, ബോളിവുഡിനെ കൊലപാതകിയാക്കുന്നു.
25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇത്, സാഹചര്യങ്ങളും വ്യത്യസ്തമാണ്. പക്ഷെ അര്‍ണബിന്റെ ചിന്തയില്‍ ഇതെല്ലാം ഒന്നാണ്. ‘ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാമെന്ന് ഞാന്‍ വിചാരിച്ചതെന്ന് രാംഗോപാല്‍ വര്‍മ്മ പറയുന്നു. സിനിമയില്‍ അര്‍ണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.
സിനിമയുടെ പ്രഖ്യാപനം നേരത്തെ ട്വിറ്റര്‍ വഴിയായിരുന്നു രാം ഗോപാല്‍ വര്‍മ്മ അറിയിച്ചത്. ‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചൂവെന്ന് രാംഗോപാല്‍ വര്‍മ്മ ട്വീറ്റില്‍ കുറിച്ചു.
Here is the first look of ARNAB: The News Prostitute https://t.co/kfKF3xgZTy
— Ram Gopal Varma (@RGVzoomin) August 12, 2020