കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പിനെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ സേതു ആപ്പിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത കൊറോണ ട്രാക്കിംഗ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. 150 മില്യണ്‍ ഉപയോക്താക്കളാണ് ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന തലവനായ ടെഡ്രോസ് അഥനോം ഗബ്രിയാസിസ് അറിയിച്ചു.

ക്ലസ്റ്ററുകള്‍ രൂപപ്പെട്ടേക്കാന്‍ സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയുന്നതിന് ആരോഗ്യ സേതു സഹായിച്ചു. ഇതിനു പുറമെ, പരിശോധകള്‍ വിപുലീകരിക്കുന്നതിനായി, പ്രത്യേകിച്ച് നഗരങ്ങളിലുള്ള പൊതുജനാരോഗ്യ വകുപ്പുകളെയും ആപ്ലിക്കേഷന്‍ സഹായിച്ചിട്ടുണ്ടെന്ന് ടെഡ്രോസ് അഥനോം പറഞ്ഞു.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആരോഗ്യ ആപ്ലിക്കേഷനുകളുടെ പട്ടികയിലും ഇതിനു മുന്‍പ് ആരോഗ്യ സേതു ഇടം നേടിയിരുന്നു.

Top