കൊല്ലം: കൊല്ലത്ത് ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്.
ടൈറ്റാനിയം എംഎസ് യൂണിറ്റിന് മുമ്പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലമാണ് തകര്‍ന്ന് വീണത്. ദേശീയ ജലപാതക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്.
തൊഴിലാളി സമരത്തിനിടെ ആളുകള്‍ കൂട്ടത്തോടെ പാലത്തില്‍ കയറി നിന്നതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. ഇരുപത് പേരെ കൊല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ആരെങ്കിലും വെള്ളത്തില്‍ വീണിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്.