ദിനാജ്പുര്‍ : പന്ത്രണ്ട് കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പുരില്‍നിന്ന് അതിര്‍ത്തി രക്ഷാ സേന ഒരാളെ പിടികൂടി.
ഫുള്‍ബാരി പ്രന്‍സാഗറില്‍നിന്ന് തപന്‍ സ്വദേശിയായ സുദേബ് ടിഗ്ഗ എന്നയാളാണ് അറസ്റ്റിലായത്. ബിഎസ്എഫിന്റെ 41 ബറ്റാലിയനും ഖുഷ്മണ്ടി വനംവകുപ്പിനും ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിന്‍വിഷം കണ്ടെത്തിയത്.
ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേയ്ക്ക് കടത്തിയ വിഷമാണ് പിടികൂടിയത്.