വ്യത്യസ്തമായ വിഭവങ്ങളും ആളുകളും – ഇത് ഒരു മുംബൈ കഫേയുടെ കഥ

arpan cafe

ഒരു മാറ്റം ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടോ? ഉണ്ടാവില്ല. മാറ്റത്തിലേക്കുള്ള മനുഷ്യന്റെ ഓട്ടമാണല്ലോ അവനെ നേട്ടത്തിന്റെ നെറുകൈയ്യിൽ എത്തിച്ചിരിക്കുന്നതും. ഇത് വ്യത്യസ്‍തമായ ഒരു കൂട്ടം ആളുകളുടെയും അവരുടെ സംരംഭത്തിന്റെയും കഥയാണ്.

ഇത് ‘അർപ്പണ്ൻ കഫേ’. അർപ്പണ്ൻ എന്നത് വെറുതെ നാം കണ്ടു പോകുന്ന ഭക്ഷണ ശാലകളിൽ ഒന്നല്ല. പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു നീങ്ങിയ ഒരു കൂട്ടം ആളുകളുടെ അർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പേരാണ്. ആത്മ വിശ്വാസവും സ്നേഹവും കൊണ്ടു ഇവർ വിളമ്പുന്ന വിഭവങ്ങൾക്ക് എല്ലാം ഇതാരാട്ടി മധുരമാണ്.

മുംബൈയിലെ ജൂഹുവിലാണ് ‘അർപ്പണ്ൻ കഫേ’ സ്ഥിതി ചെയ്യുന്നത്. യശ് ചാരിറ്റ ബിൾ ട്രസ്റ്റ് എന്ന ഒരു എൻ. ജി. ഓ-യുടെ കീഴിലാണ് ഈ കഫേ പ്രവർത്തിക്കുന്നത്. ഈ ഭക്ഷണ ശാലയുടെ പ്രത്യേകത എന്താന്ന് അല്ലെ? മാനസികമായും ശാരീരികമായും ന്യൂനതകൾ ഉള്ളവരാണ് ഈ കഫേ നടത്തുന്നത്. 2018 ഒക്ടോബറിലാണ് ഈ കഫേ ആരംഭിക്കുന്നത്. 12 പേരാണ് ഈ ഭക്ഷണ ശാല നടത്തികൊണ്ട് പോകുന്നത്. ശാരീരിക വെല്ലുവിളികളും മാനസിക വെല്ലുവിളികളും ഒക്കെ നേരിടുന്ന ഇവരെ, ഈ ഭക്ഷണ ശാലയുടെ ഓരോ കാര്യങ്ങളും പരിശീലിപ്പിച്ചിട്ടുണ്ട്. എങ്ങനെ ഭക്ഷണം പാകം ചെയ്യണം, സ്ഥലം വൃത്തിയാക്കണം, ആളുകളെ പരിപാലിക്കണം തുടങ്ങി ഓരോ കാര്യങ്ങളിലും ഇവർക്ക് ട്രെയിനിംഗ് നൽകിയിട്ടുണ്ട്.
arpan 2
ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവർ ആളുകളെ സ്വീകരിക്കുന്ന രീതി തന്നെയാണ്. പുഞ്ചിരിയോടെ കൈകൾ കൂപ്പി ഇവർ സ്വീകരിക്കുന്നത് കാണുമ്പോൾ തന്നെ ഒരു സാധ്യ ഉണ്ടതിന്റെ തൃപ്തി ലഭിക്കും. ഇനി ഇവരുടെ വിഭവങ്ങളിലേക്ക് കടക്കാം. ഏറ്റവും കുറച്ചു പാകം ചെയ്യുന്ന വിഭവങ്ങൾ നൽകുക എന്നതാണ് ഇവരുടെ പ്രത്യേകത. പാതി വെന്ത ഭക്ഷണം എന്നല്ല കേട്ടോ. ഭക്ഷ്യ യോഗ്യമായ ഭക്ഷണം വിളമ്പുന്നു എന്ന് മാത്രം. ഇവരുടെ പ്രധാന ആകർഷണം ‘വിദേശി വടാ പാവ്,’ ‘രസ്തെ വാലാ സാദാ സണ്ട്വിച്ച്,’ ‘എയർപോർട്ട് വാലാ സ്പെഷ്യൽ സണ്ട്വിച്ച്,’ ‘കച്ചുമ്പർ സാലഡ്,’ ‘ഗരം ചായ്’ തുടങ്ങിയ വിഭവങ്ങളാണ്. കഫേയിൽ എത്തുന്ന ഭക്ഷണ പ്രേമികൾക്ക് ലൈവ് സംഗീതവും, വാദ്യോപകരണങ്ങളും ഒക്കെ ആസ്വാദിക്കാൻ ഉള്ള മാര്ഗങ്ങളും ഇവർ സജ്ജീകരിച്ചിട്ടുണ്ട്.

ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിയ ഒരു കൂട്ടം ആളുകളുടെ സ്വപ്നങ്ങളുടെ പേരാണ് ‘അർപ്പണ്ൻ കഫേ.’

Top