ന്യൂഡല്‍ഹി: 2007ല്‍ നടന്ന അജ്മീര്‍ സ്‌ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്ന ആളാണ് അറസ്റ്റിലായിരിക്കുന്നത്.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌ഫോടന സാമഗ്രികള്‍ നല്‍കി എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.