ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസ് അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ സാറാ ജോസഫ്

തൃശ്ശൂര്‍: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. ആലഞ്ചേരി സഭാ അധ്യക്ഷ സ്ഥാനത്തിന് യോഗ്യനല്ലെന്നും കര്‍ദിനാള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും സാറാജോസഫ് വ്യക്തമാക്കി.

അമ്മ സംഘടന ഇരയോട് ചെയ്തത് തന്നെയാണ് സഭയും ചെയ്യുന്നതെന്നും പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന വലിയ അധികാര കേന്ദ്രീകരണത്തില്‍ പെണ്‍കുട്ടികളും കന്യാസ്ത്രീകളും ചൂഷണത്തിന് ഇരയാവുകയാണെന്നും സാറാജോസഫ് കൂട്ടിച്ചേര്‍ത്തു.

Top