ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

ഇയാളെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു തരണമെന്ന എന്‍ഐഎയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കല്‍പറ്റയില്‍ നിന്നാണ് എന്‍ഐഎ കഴിഞ്ഞ ദിവസം ഹബീബിനെ കസ്റ്റഡിയിലെടുത്തത്. ഹബീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

കാസര്‍ഗോഡ് സ്വദേശികളെ അടക്കം ഐ.എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയില്‍ 17 ാം പ്രതിയാണ് ഹബീബ് റഹ്മാന്‍.

Top