പീഡനശ്രമം; ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവുകള്‍ ലഭിച്ചതായി പൊലീസ്

rape123

തൃശൂര്‍: പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍ ലഭിച്ചു. പീഡനശ്രമം നടന്ന ദിവസം ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചതിനുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുട എംഎല്‍എ കെ.യു.അരുണന്‍ മാസ്റ്ററുടെ മുറിയിലായിരുന്നു മൂന്ന് ദിവസം ജീവന്‍ലാല്‍ താമസിച്ചിരുന്നത്. രഹസ്യമൊഴിയില്‍ പെണ്‍കുട്ടി പരാതി ആവര്‍ത്തിച്ചാല്‍ ജീവലാലിനെ അറസ്റ്റ് ചെയ്യും.

ജൂലൈ പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അരുണന്‍ മാസ്റ്ററുടെ മുറിയില്‍ വെച്ചായിരുന്നു ജീവന്‍ലാല്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ഇവിടേയ്ക്കു കൊണ്ടുവന്നത്. ശേഷം പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി വിവരം പാര്‍ട്ടി നേതൃത്വത്തെയും ഡിവൈഎഫ്‌ഐ നേതൃത്വത്തെയും അറിയിച്ചിരുന്നുവെങ്കിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് പെണ്‍ക്കുട്ടി ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

Top