വയനാട്: വയനാട് പിടിയിലായ മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് ബിജെ കൃഷ്ണമൂര്‍ത്തിയാണ് പിടിയിലായത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തിരയുന്നയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. വനിതാ നേതാവ് സാവിത്രിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
കേരളം അടക്കം പച്ഛിമ ഘട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്ണമൂര്‍ത്തി. കൃഷ്ണമൂര്‍ത്തിയെ പിടികൂടാന്‍ കഴിഞ്ഞ 4 വര്‍ഷത്തോളമായി കേരളം, കര്‍ണാടക, തമിഴ്‌നാട് ആന്ധ്രാ പൊലീസ് സേനകള്‍ ശ്രമിക്കുകയായിരുന്നു. എന്‍ഐഎയും ഐബിയും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.
നിലമ്പൂര്‍-വയനാട് വഴിയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസമാണ് കേരള പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.