കണ്ണൂര്‍: വാട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്.
കൊയക്കട്ടാസ് എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ പിണറായി വിജയനെ ചീത്ത പറഞ്ഞ് പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്