മധ്യപ്രദേശില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പമ്പ് മാനേജര്‍ അറസ്റ്റില്‍

arrest

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊശാംഗ്ബാദില്‍ ശമ്പളം കൂട്ടി ചോദിച്ചതിന് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രെട്രോള്‍ പമ്പ് മാനേജറെ അറസ്റ്റ് ചെയ്തു. 3000 രൂപ ശമ്പളം 5000 ആക്കി വര്‍ധിപ്പിക്കണം എന്നതായിരുന്നു പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന അജയ് അഹിര്‍വാറിന്റെ ആവശ്യം.

ജീവനക്കാരന്റെ ആവശ്യത്തോട് മാനേജര്‍ ദീപക്ക് സാഹുവും അസിസ്റ്റന്റ് മാനേജര്‍ ആകാശ് സാഹുവും ക്രൂരമായാണു പ്രതികരിച്ചത്. അജയ്യുടെ അവശ്യം പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നു മാത്രമല്ല കെട്ടിയിട്ടു നൂറു തവണയാണ് ചാട്ടവാറിനു മര്‍ദിച്ചത്.

ഭയം മൂലം സംഭവത്തെക്കുറിച്ചു പൊലീസില്‍ പരാതിപ്പെടാന്‍ അജയ് തയ്യാറായിരുന്നില്ല. മര്‍ദനത്തിന്‍െ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ഥലത്തെ ദളിത് സംഘടനകള്‍ ഇയാളോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Top