മലപ്പുറം: മലപ്പുറത്ത് താനൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ താനൂര്‍ ഓമറ്റപ്പുഴ സ്വദേശി ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
താനൂരിലെ അഞ്ചുടിയില്‍ പൗറകത്ത് സവാദ് കൊല്ലപ്പെട്ട കേസിലാണ് പ്രതി കീഴടങ്ങിയിരിക്കുന്നത്. സവാദിന്റെ ഭാര്യ സൗജത്ത് (27), സഹായി സുഫിയാന് (21) എന്നിവരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിനു ശേഷം ബഷീര്‍ ദുബായിലേക്കു പോയിരുന്നു. ഇയാളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഷാര്‍ജയില്‍ നിന്നു ചെന്നൈ വിമാനത്താവളത്തിലെത്തിയ ബഷീര്‍ അവിടെ നിന്നു ട്രെയിനില്‍ താനൂരിലെത്തി സിഐ മുന്‍പാകെ കീഴടങ്ങുകയായിരുന്നു.