തൃശൂര്‍: ചാലക്കുടി ദേശീയ പാതയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് പിടികൂടി. ചാവക്കാട് സ്വദേശികളായ ഫവാദും ഹബീലുമാണ് പിടിയിലായിരിക്കുന്നത്.
ദേശീയ പാതയില്‍ സിനിമ സ്റ്റൈലില്‍ അപകടമുണ്ടാക്കിയായിരുന്നു സ്വര്‍ണക്കവര്‍ച്ച നടത്തിയത്. കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ സ്വര്‍ണമാണ് അതിസാഹസികമായി അപകടമുണ്ടാക്കി പ്രതികള്‍ കവര്‍ന്നെടുത്തത്.