ദളിത് വിരുദ്ധ പരാമര്‍ശം; സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 9ന് കാസര്‍ഗോഡ് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് സന്തോഷ് എച്ചിക്കാനത്തിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയത്.

Top