ഇടുക്കി: ഇടുക്കി വണ്ടന്‍മേടില്‍ ചികിത്സാ സഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തെ പൊലീസ് പിടി കൂടി. തിരുവനന്തപുരം സ്വദേശി ഷിജുമോന്‍, വയനാട് വൈത്തിരി സ്വദേശികളായ പ്രിന്‍സ് തോമസ് ,ഹെന്‍ഡ്രി തോമസ്, രാജന്‍ ഹരിദാസ് ,സിബിന്‍ കുര്യന്‍, മാനന്തവാടി സ്വദേശി സുധിന്‍ തങ്കപ്പന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
കാസര്‍കോട് എംഎല്‍എയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ച വാഹനത്തില്‍ സഞ്ചരിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.