തൃപ്പൂണിത്തുറ: നടുറോഡില്‍ വെച്ച് വീട്ടമ്മയെ കയറിപിടിച്ച് ചുണ്ട് കടിച്ചുമുറിച്ച പ്രതി അറസ്റ്റില്‍. തിരുവാങ്കുളം ലക്ഷംവീട് കോളനിയില്‍ കൃഷ്ണമൂര്‍ത്തി (60) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഹില്‍പാലസ് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. അറുപതു വയസുള്ള സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധനയില്‍ നിന്നുമാണ് പ്രതിയെ സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്.