തമിഴ് നടന്‍ വിശാലിനെതിരേ ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച് കോടതി. നടന്റെ പേരിലുള്ള നിര്‍മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കേസ്. എഗ്മോര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
അഞ്ചു വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് 2007ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി.
ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്‍ ഹാജരാകേണ്ടതായിരുന്നെന്നും എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ലെന്നും പറയപ്പെടുന്നു. ജൂലൈ 24നായിരുന്നു വിശാല്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ വിശാല്‍ എത്തിയിരുന്നില്ല. അതിനാല്‍ കേസ് ഓഗസ്റ്റ് 28ലേക്ക് മാറ്റി.