ശ്രീനഗര്‍: ലഷ്കര്‍-ഇ ത്വയ്ബ തീവ്രവാദികളുമായി ബന്ധമുള്ള ഒരാള്‍ പൊലീസ് പിടിയിലായതായി വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീര്‍ കുല്‍ഗാമിലെ സുബന്പുര സ്വദേശിയാണ് പിടിലായത്. സുബൈര്‍ അഹമ്മദ് ഗണായി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഇയാള്‍ തീവ്രവാദികള്‍ക്ക് താമസം, ഗതാഗതം തുടങ്ങിയ സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് ആയുധങ്ങളും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. തീവ്രവാദികള്‍ ഉപയോഗിച്ച രജിസ്ട്രേഷന് നമ്പര്‍ ജെ.കെ 03 ബി 0473 എന്ന നമ്പറിലുള്ള മാരുതി 800 കാറും പൊലീസ് പിടികൂടി.