കൊച്ചി: ഇത് വരെയുള്ള അന്വേഷണത്തില്‍ പ്രതീക്ഷയ്ക്കു വകയില്ലായിരുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അറസ്റ്റ് രേഖപ്പെടുത്തിയെങ്കില്‍ ഇനി സ്വഭാവിക നിയമ നടിപടി മാത്രമാണെന്നും മൂന്നു മാസത്തെ അന്വേഷണം കേട്ടു കേള്‍വിയില്ലാത്തതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തേണ്ടിയിരുന്നത് പ്രാഥമിക അന്വേഷണം മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിനു ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം ഘട്ടവും ചോദ്യം ചെയ്തതിന് ശേഷമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ വൈദ്യ പരിശോധന നടത്തുന്നതിനായി ഡോക്ടര്‍മാര്‍ ഹൈടെക് സെല്ലിലെത്തും. വൈക്കം താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് വൈദ്യപരിശോധന നടത്തുക. പിന്നീട് ബിഷപ്പിനെ പാലാ മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കന്യാസ്ത്രീ പൊലീസിനു നല്‍കിയ മൊഴി, ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്, ബിഷപ്പിന്റെ മുന്‍ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകള്‍ ഉപയോഗിച്ചായിരുന്നു ചോദ്യം ചെയ്യല്‍.