ലണ്ടന്‍: കുട്ടികളെ വില്‍പ്പന നടത്തുന്നതായി ആരോപണമുന്നയിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയിലെ ജീവനക്കാരിക്കെതിരെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ജാര്‍ഖണ്ഡില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട് എത്തിയിരുന്നു. 14 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റുവെന്നായിരുന്നു കേസ്.
സംഭവത്തെ തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റ് രണ്ട് ജീവനക്കാരികളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി കേന്ദ്രത്തില്‍ നിന്ന് ഇതിനു മുമ്പും കുട്ടികളെ അനധികൃതമായി വിറ്റിട്ടുള്ളതായി ആരോപണമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.