ഗോലാഘട്ട്: ആസാം വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. വിവിധ ആശുപത്രികളില്‍ ഇരുന്നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ആസാമിലെ ഗോലാഘട്ട്, ജോര്‍ഹട്ട് ജില്ലകളിലാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.