സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി സാദനങ്ങള്‍ എത്തുന്നത് അനിശ്ചിതമായി വൈകും

പ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി സാദനങ്ങള്‍ എത്തുന്നത് അനിശ്ചിതമായി വൈകും. ഫെബ്രുവരി 13ന് സപ്ലൈകോ ടെണ്ടര്‍ വിളിച്ചിരുന്നു. ഇതില്‍ അരി, പയര്‍ പഞ്ചസാര, മുളക്, മല്ലി, ധാന്യങ്ങള്‍ തുടങ്ങിയവ നല്‍കുന്നതിന് വിതരണക്കാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു നോട്ടീസ്. എന്നാല്‍ കരാറുകാര്‍ ഇതിനോട് അനുകൂലമായി സഹകരിക്കാത്തതിനാല്‍ ടെണ്ടര്‍ നോട്ടീസ് പിന്‍വലിച്ചു.

കഴിഞ്ഞദിവസം 13 ഇന സാദനങ്ങളുടെ വിലവര്‍ധിപ്പിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. 55 % സബ്‌സിഡി 35 % ആക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിച്ചത്.

നിലവില്‍ ഒരു സാധനവും സപ്ലൈകോയുടെ ഔട്ട്ലറ്റുകലിലോ ഗോഡൗണുകളിലോ സൂക്ഷിച്ചിട്ടില്ല. 250 കോടി രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ടെണ്ടറില്‍ പങ്കെടുക്കുവെന്ന് കരാറുകാര്‍ അറിയിച്ചു. 500 കോടിയിലധികം രൂപ ഇവര്‍ക്ക് നല്‍കാനുണ്ട്. ഇനി സര്‍ക്കാര്‍ തുക നല്‍കാതെ ടെണ്ടറില്‍ പങ്കെടുക്കില്ലെന്ന് കരാറുകാര്‍ വ്യക്തമാക്കി.

Top