ദോഹ : ഖത്തറില്‍ ഇന്ത്യാക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ സംവിധാനം ദുരുപയോഗം ചെയ്യപെടുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഏഴു മാസത്തിനിടെ ദോഹയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 96 ഇന്ത്യക്കാര്‍ പിടിയിലയായതോടെയാണ് ഖത്തര്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന് മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ അന്‍സാരി ഇന്ത്യന്‍ സ്ഥാനപതിയെ ആശങ്ക അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ മുപ്പത് ദിവസത്തെ കാലാവധിയാണ് ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സംവിധാനത്തില്‍ ഖത്തര്‍ നല്‍കി വരുന്നത്. ഇത് കുറച്ചു കൂടി കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഇന്ത്യയിലെ വിമാനത്താവങ്ങളിലെ സുരക്ഷാ സംബന്ധിച്ച ആശങ്കകളും ഖത്തര്‍ അധികൃതര്‍ ഉയര്‍ത്തി കാട്ടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് കൂടുതലായി അനധികൃത രീതിയില്‍ സാധനങ്ങള്‍ കടത്തപെടുന്നത്. വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നാണ് ഖത്തര്‍ അധികൃതര്‍ ഉറച്ചു വിശ്വസിക്കുന്നത്.